ആശാവർക്കർമാരുടെ സമരം; ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ വച്ച് നടന്ന കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു
suresh gopi meets jp nadda on asha worker issue

ആശാവർക്കർമാരുടെ സമരം; ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

Updated on

ന്യൂഡൽഹി: ആശാവർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ‌ ഇടപെടലുകളുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. കൃത്യമായ വിവരം കേന്ദ്രത്തെ ബോധിപ്പിക്കുമെന്ന് സമരപന്തലിലെത്തിയ സുരേഷ് ഗോപി ആശാവർക്കർമാർ‌ക്ക് ഉറപ്പു നൽകിയിരുന്നു. പിന്നാലെയാണ് കൂടിക്കാഴ്ച.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ വച്ച് നടന്ന കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. സംസ്ഥാന സർക്കാരാണ് സമരം അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങേണ്ടതെന്ന് നഡ്ഡ പ്രതികരിച്ചതായി സുരേഷേ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തിരുവനന്തപുരത്തെ സമരവേദിയിൽ ബിജെപി നേതാക്കൾ എത്തിയപ്പോൾ ആശവർക്കർമാർക്ക് കേന്ദ്രം നൽകാനുള്ള കുടിശിക ലഭ്യമാക്കുന്നതിനായി ഇടപടണമെന്ന് സമരക്കാർ ആവശ്യപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com