

സുരേഷ് ഗോപി
കൊല്ലം: ശബരിമലയിലെ കൊടിമരത്തിലെ വാജിവാഹനത്തിൽ സ്വർണം ഒട്ടിച്ചത് താനാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഷ്ടദിക്പാലക ശിൽപങ്ങളിൽ സ്വർണം ഒട്ടിച്ചത് തന്‍റെ മകനും രൺജിപണിക്കളും ഷാജി കൈലാസും ചേർന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു. തന്‍റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് പ്രശ്നത്തിൽ തെളിഞ്ഞത്. 400 വർഷമെങ്കിലും നില നിൽക്കേണ്ട കൊടിമരമാണ്. അതിൽ തന്‍റെ വിയർപ്പിന്‍റെ അംശം ഉണ്ടാകണമെന്നാഗ്രഹിച്ചു.
ഇതു കൊണ്ട് വീട്ടിലുണ്ടായിരുന്ന സ്വർണം ജ്വല്ലറിയിൽ കൊടുത്ത് 24 കാരറ്റ് ആക്കുകയായിരുന്നു.മോഹൻലാലും സ്വർണം നൽകാമെന്നു പറഞ്ഞിരുന്നുവെന്നും നിരവധി പേർ അതിൽ പങ്കാളികളായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. രശീത് വാങ്ങാൻ നിന്നില്ല.
ഭഗവാന് സമർപ്പിച്ചതാണ്. രേഖകളൊന്നും താൻ സൂക്ഷിച്ചിട്ടില്ല. അവർ സൂക്ഷിച്ചിട്ടുണ്ടാകുമെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.