'വിജയിച്ചാൽ ലൂർദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വർണം നൽകും'; പുതിയ പ്രഖ്യാപനവുമായി സുരേഷ് ഗോപി

തന്‍റെ ത്രാണിക്കനുസരിച്ചുള്ള നേർച്ചയാണ് നൽകിയതെന്ന് സുരേഷ് ഗോപി നേരത്തേ പ്രതികരിച്ചിരുന്നു.
ഫയൽ ചിത്രം
ഫയൽ ചിത്രം

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ലൂർദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വർണം നൽകുമെന്ന് പ്രഖ്യാപിച്ച് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. അടുത്തയിടെ സുരേഷ് ഗോപി ലൂർദ് മാതാവിന് സമർപ്പിച്ച സ്വർ‌ണകിരീടം ചെമ്പിൽ സ്വർണം പൂശിയതാണെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ് ഗോപി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തന്‍റെ ത്രാണിക്കനുസരിച്ചുള്ള നേർച്ചയാണ് നൽകിയതെന്ന് സുരേഷ് ഗോപി നേരത്തേ പ്രതികരിച്ചിരുന്നു. നേർച്ച നൽകിയതിനെക്കുറിച്ചൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്കാണ് എന്നെ മോശപ്പെട്ട ആൾക്കാർ നയിക്കുന്നത്. കിരീടം പണിയുന്നതിനായി കൊടുത്ത സ്വർണത്തിൽ പകുതിയും ചേർക്കാൻ ആകില്ലെന്ന് പറഞ്ഞ് പണിക്കാരൻ തിരിച്ചു നൽകുകയായിരുന്നു.

തന്‍റെ ആചാരപ്രകാരമാണ് കിരീടം സമർപ്പിച്ചത്. ഇപ്പോൾ നടക്കുന്നത് വ്യാജമായ വർഗീയ പ്രചാരണമാണ്. എന്‍റെ ത്രാണിക്കനുസരിച്ചാണ് കിരീടം നൽകിയത്. വിശ്വാസികൾക്ക് അതിൽ പ്രശ്നമില്ല. കിരീടത്തിന്‍റെ കണക്കെടുക്കുന്നവർ കരുവന്നൂർ അടക്കമുള്ള സഹകരണ ബാങ്കുകളിലേക്ക് പോകണം. അവിടെ ചോരയും നീരും നഷ്ടപ്പെട്ടവരുടെ കണക്കെടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

മകൾ ഭാഗ്യ സുരേഷിന്‍റെ വിവാഹത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി ലൂർദ് മാതാവിന് സ്വർണകിരീടം സമർപ്പിച്ചത്.

എന്നാൽ ചെമ്പിൽ സ്വർണം പൂശിയ കിരീടമാണിതെന്ന് പ്രചരിച്ചതിനെത്തുടർന്ന് കൗൺസിലർ ലീല വർഗീസ് ഇക്കാര്യം വ്യക്തമാക്കണമെന്ന് ഇടവക യോഗത്തിൽ ആവശ്യപ്പെട്ടു. ഇതോടെ വിഷയത്തിൽ അന്വേഷണ കമ്മിറ്റിയെ രൂപീകരിച്ചിരിക്കുകയാണ്. പള്ളി വികാരി ഉൾപ്പെടെ അഞ്ചംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com