
സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം കൊടുക്കാൻ ശ്രമം; തള്ളി മാറ്റി ബിജെപി പ്രവർത്തകർ
കോട്ടയം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം നൽകാൻ ശ്രമം. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞത്. പെട്ടെന്ന് തന്നെ ബിജെപിപ്രവർത്തകർ ഇയാളെ വാഹനത്തിനടുത്ത് നിന്ന് തള്ളി മാറ്റി. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് നിവേദനം നൽകാൻ എത്തിയതാണെന്നാണ് ഷാജിയുടെ നിവേദനം. കൈയിൽ കടലാസ് ഉണ്ടായിരുന്നെങ്കിലും യാതൊന്നും എഴുതിയിരുന്നില്ല.
കോട്ടയം പള്ളിക്കത്തോട് ബസ് സ്റ്റാൻഡ് മൈതാനിയിൽ കലുങ്കു സംവാദം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. പ്രശ്നത്തിൽ സുരേഷ് ഗോപി ഇടപെട്ടില്ല.
സുരക്ഷാ വീഴ്ച ആരോപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ദിപിൻ സുകുമാർ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.