രണ്ടാഴ്ചയ്ക്കുള്ളിൽ ശക്തൻ പ്രതിമ പുനഃസ്ഥാപിക്കണം, ഇല്ലെങ്കിൽ വെങ്കല പ്രതിമ പണിഞ്ഞു നൽകും: സുരേഷ് ഗോപി

കഴിഞ്ഞ ജൂൺ 9ന് ആണ് ശക്തന്‍റെ തമ്പുരാന്‍റെ പ്രതിമ തകർന്നത്.
suresh gopi on shakthan thampuran statue
രണ്ടാഴ്ചയ്ക്കുള്ളിൽ ശക്തൻ പ്രതിമ പുനഃസ്ഥാപിക്കണം, ഇല്ലെങ്കിൽ വെങ്കല പ്രതിമ പണിഞ്ഞു നൽകും: സുരേഷ് ഗോപി
Updated on

തൃശൂർ: തൃശൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച തകർന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ ഉടൻ‌ പുനഃസ്ഥാപിച്ചില്ലെങ്കിൽ പുതിയ വെങ്കല പ്രതിമ പണിഞ്ഞു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ജൂൺ 9ന് ആണ് ശക്തന്‍റെ തമ്പുരാന്‍റെ പ്രതിമ തകർന്നത്. രണ്ടു മാസമായിട്ടും പ്രതിമയുടെ പുനർ നിർമാണം പൂർത്തിയായിട്ടില്ല.

ഈ സാഹചര്യത്തിൽ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ പ്രഖ്യാപനം. രണ്ടു മാസത്തിനകം പ്രതിമ പുനർനിർമിക്കുമെന്നായിരുന്നു സർക്കാരിന്‍റെ വാക്ക്.

പ്രതിമ പുനർനിർമിക്കാനുള്ള ചെലവ് കെഎസ്ആർടിസി വഹിക്കുമെന്നും ഗതാഗത മന്ത്രി ഉറപ്പു നൽകിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com