
kerala High Court
file
കൊച്ചി: നടി ശ്വേത മേനോനെതിരേ പരാതി നൽകിയതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് മാധ‍്യമപ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകി. മാധ‍്യമപ്രവർത്തകനായ എം.ആർ. അജയനാണ് ഹർജി നൽകിയത്. അമ്മ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ മത്സരിക്കുന്നതുകൊണ്ടാണ് പരാതി വന്നതെന്നാണ് ഹർജിയിൽ പറയുന്നത്.
അമ്മയിലെ ചില താരങ്ങളും പരാതിക്കാരനും തമ്മിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും ഹർജിയിൽ ഉന്നയിക്കുന്നു. അമ്മ സംഘടനയിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തായിരുന്നു നടിക്കെതിരേ പരാതി ഉയർന്നത്.
പിന്നാലെ പൊലീസ് കേസെടുത്തിരുന്നു. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്നായിരുന്നു പരാതി. ഐടി നിയമത്തിലെ 67(a) പ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. തുടർന്ന് നടി ഹൈക്കോടതിയെ സമീപിക്കുകയും തുടർനടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.