ടിനി ടോം വർ‌ഗീയ അധിക്ഷേപം നടത്തിയതായി അറിയില്ല; ശ്വേത മേനോന്‍റെ മൊഴിയെടുത്തു

നടി അൻസിബ ഹസൻ ടിനി ടോമിനെതിരേ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടവന്ത്ര പൊലീസ് ശ്വേതയുടെ മൊഴി രേഖപ്പെടുത്തിയത്
swetha menon statement recorded in amma issue

ടിനി ടോം, ശ്വേത മേനോൻ

Updated on

കൊച്ചി: നടൻ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതായി തനിക്ക് അറിയില്ലെന്ന് നടിയും താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റുമായ ശ്വേത മേനോൻ. കടവന്ത്ര പൊലീസിന് ശ്വേത മൊഴി നൽകി. നടി അൻസിബ ഹസൻ ടിനി ടോമിനെതിരേ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടവന്ത്ര പൊലീസ് ശ്വേതയുടെ മൊഴി രേഖപ്പെടുത്തിയത്.

അൻസിബ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും ശ്വേത കൂട്ടിച്ചേർ‌ത്തു. അതേസമയം, നടി നീന കുറുപ്പിന്‍റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. വൈകാതെ തന്നെ ടിനി ടോമിന്‍റെയും മൊഴിയെടുക്കും. തുടർന്ന് ഈ ആഴ്ച തന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.

logo
Metro Vaartha
www.metrovaartha.com