സിനഗോഗ് തീവയ്പ്പ് കേസ്; എബിൻ പോളിനെതിരേ യുഎപിഎ ചുമത്തി

യുഎപിഎ ചുമത്തിയതോടെ കേസ് എൻഐഎ ഏറ്റെടുക്കും
Synagogue attack case; UAPA charge against Ebin Paul

എബിന്‍ പോള്‍

Updated on: 

കൊച്ചി: കൊച്ചി സിനഗോഗ് തീവയ്പ്പ് കേസിൽ അറസ്റ്റിലായ കോലഞ്ചേരി സ്വദേശി എബിൻ പോളിനെതിരേ യുഎപിഎ ചുമത്തി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു

ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഗൂഢാലോചന, ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കാനും സ്പർധ വളർത്താനും ലക്ഷ്യമിട്ട് നടത്തുന്ന കുറ്റകൃത്യം തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്നത്. യുഎപിഎ ചുമത്തിയതോടെ കേസ് എൻഐഎ ഏറ്റെടുക്കും.

കഴിഞ്ഞ ഒക്ടോബർ 12-ന് പുലർച്ചെയായിരുന്നു സിനഗോഗിന് മുന്നിലുള്ള നേഴ്സറി ഭാഗത്ത് എബിൻ പോൾ തീവെച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ബോസ് എന്ന ആളുടെ നിർദേശപ്രകാരമാണ് എബിൻ സിനഗോഗിന് തീവച്ചത്. ഇതിന് ഇയാൾക്ക് പ്രതിഫലവും ലഭിച്ചിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിദേശത്തുനിന്നുള്ള ഭീകരബന്ധമുള്ള ഗ്രൂപ്പുകളിലും ടെലിഗ്രാം ചാറ്റുകളിലും ഇയാൾ അംഗമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കാറിന്‍റെ വിവരങ്ങളില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

logo
Metro Vaartha
www.metrovaartha.com