ശബരിമലയിൽ വ്യാപകമായി രാസകുങ്കുമം; വിമർശിച്ച് ഹൈക്കോടതി

ഡിസംബർ 5ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ മറുപടി നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.
Synthetic kumkum sale to Sabarimala devotees

ശബരിമലയിൽ വ്യാപകമായി രാസകുങ്കുമം; വിമർശിച്ച് ഹൈക്കോടതി

Updated on

കൊച്ചി: ശബരിമലയിൽ രാസ കുങ്കുമം വിൽക്കുന്നത് സാഹചര്യത്തിലും അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ്മാരായ രാജ വിജയരാഘവൻ വി, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് പരാമർശം. കോടതി വിധി ലംഘിച്ചു കൊണ്ട് രാസകുങ്കുമം വിൽപ്പന നടത്തുന്നതായി കോടതി പറഞ്ഞു.

പ്രധാന വിതരണക്കാരനായ ഐഡിയൽ എന്‍റർപ്രൈസസിനും കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡി ലാബിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഡിസംബർ 5ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ മറുപടി നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.

രാസകുങ്കുമം വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതായി എരുമേലി ഗ്രാമപഞ്ചായത്താണ് കോടതിയെ അറിയിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com