'പാർലമെന്‍റിലും അസംബ്ലിയിലും കഴിവ് തെളിയിച്ചയാൾ'; കെ.സി. വേണുഗോപാലിന് പിന്തുണയുമായി ടി. പത്മനാഭൻ

കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായി തനിക്ക് വ‍്യക്തിപരമായി ബന്ധമുണ്ടെന്നും ടി. പത്മനാഭൻ
t. padmanabhan supports k.c. venugopal as kerala chief minister

കെ.സി. വേണുഗോപാൽ, ടി. പത്മനാഭൻ

Updated on

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ‍്യമന്ത്രി പോര് രൂക്ഷമായി നിലനിൽക്കെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പിന്തുണച്ച് സാഹിത‍്യകാരൻ ടി. പത്മനാഭൻ. കോൺഗ്രസിന്‍റെ മുഖ‍്യമന്ത്രിയാകാനുള്ള പോരാട്ടത്തിൽ മുൻപന്തിയിലുള്ള കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായി തനിക്ക് വ‍്യക്തിപരമായി ബന്ധമുണ്ടെന്നും എന്നാൽ വി.ഡി. സതീശനുമായി അടുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്‍റിലും അസംബ്ലിയിലും കഴിവ് തെളിയിച്ചയാളാണ് കെ.സി. വേണുഗോപാലെന്നും പരിചയത്തിന്‍റെയും വ‍്യക്തി ബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം കെസിക്ക് നൽകുമെന്നും പത്മനാഭൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ കെസിയെ മുഖ‍്യമന്ത്രിയായി പിന്തുണയ്ക്കാൻ കാരണമിതാണെന്നും അദ്ദേഹം വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com