ചാവാൻ ആവശ്യപ്പെട്ട് അച്ഛന്‍റെ മർദനം; സോപ്പു ലായനി കുടിച്ച് 14കാരി

കുട്ടിയുടെ അമ്മ സ്വകാര്യ സ്കൂളിലെ ജീവനക്കാരിയാണ്.
teenager drink soap liquid

ചാവാൻ ആവശ്യപ്പെട്ട് അച്ഛന്‍റെ മർദനം; സോപ്പു ലായനി കുടിച്ച് 14കാരി

representative image

Updated on

തിരുവനന്തപുരം: പിതാവിന്‍റെ നിരന്തരമായ മർദനത്തെത്തുടർന്ന് സോപ്പുലായനി കുടിച്ച് 14കാരി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ പെൺകുട്ടി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവ് മദ്യപിച്ച് വന്ന് നിരന്തരം മർദിക്കുമെന്നും വീട്ടിൽ നിന്ന് ഇറക്കി വിടുമെന്നാണ് ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടി പറയുന്നത്.

പലപ്പോഴും മദ്യപിച്ച ശേഷം പോയി ചാവാൻ ആവശ്യപ്പെട്ട് അച്ഛൻ അടിക്കാറുണ്ടെന്നും വീണ്ടും അതാവർത്തിച്ചപ്പോഴാണ് സോപ്പുലായനി കുടിച്ചതെന്നും പെൺകുട്ടി പറയുന്നു. ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ അവിടെ നിന്ന് മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.

കുട്ടിയുടെ അമ്മ സ്വകാര്യ സ്കൂളിലെ ജീവനക്കാരിയാണ്. ഭർത്താവിന്‍റെ പെരുമാറ്റവു മർദനവും ചൂണ്ടിക്കാട്ടി ഇവർ മുഖ്യമന്ത്രിക്കും എസ്പിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. ഇതിനു മുൻപ് കുട്ടിയെ മർദിച്ചതിന്‍റെ പേരിൽ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിനു പിന്നാലെയാണ് പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com