

വിജയ്, വി.ഡി. സതീശൻ
തിരുവനന്തപുരം: 102 സീറ്റുകളിൽ വിജയിച്ച് അധികാരത്തിലേറുന്ന പുതിയ സർക്കാരിന്‍റെ സത‍്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്‌യ്ക്ക് ക്ഷണം. തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലേക്ക് തെലങ്കാന, കർണാടക മുഖ‍്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറിയാണ് മുഖ‍്യമന്ത്രിയെ ഔദ‍്യോഗികമായി ക്ഷണിച്ചിരിക്കുന്നത്. വിപുലമായ രീതിയിൽ സത‍്യപ്രതിജ്ഞ ചടങ്ങ് ഒരുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.