7 വയസുകാരനെ പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിന തടവും 25,000 രൂപ പിഴയും

കുട്ടിയുടെ അകന്ന ബന്ധു ആയ പ്രതിയെ വളര്‍ത്തിയതും പൂജാദികര്‍മ്മങ്ങള്‍ പഠിപ്പിച്ചതും കുട്ടിയുടെ അപ്പൂപ്പന്‍ ആണ്.
POCSO case verdict
7 വയസുകാരനെ പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിന തടവും 25,000 രൂപ പിഴയും
Updated on

തിരുവനന്തപുരം: ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്ഷേത്ര പൂജാരിക്ക് 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. തിരുവല്ലം സ്വദേശി ഉണ്ണികുട്ടന്‍ എന്ന ഉണ്ണികൃഷ്ണനെ (24) ആണ് ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ 2 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പുഴ തുക കുട്ടിക്ക് നല്‍കണമെന്ന് വിധിയില്‍ ഉണ്ട്. 2022 ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ സംഭവം . കുട്ടിയുടെ വീടിനോട് ചേര്‍ന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ അകന്ന ബന്ധു ആയ പ്രതിയെ വളര്‍ത്തിയതും പൂജാദികര്‍മ്മങ്ങള്‍ പഠിപ്പിച്ചതും കുട്ടിയുടെ അപ്പൂപ്പന്‍ ആണ്.

അങ്ങനെ തൊട്ടടുത്ത വീട്ടില്‍ വാടകയ്ക്ക് പ്രതിയെ താമസിപ്പിക്കുകയായിരുന്നു. സംഭവദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. ഭയന്ന കുട്ടി ആദ്യം പുറത്ത് പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പീഡനശ്രമം നടന്നപ്പോള്‍ മാമിയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പ്രതിയുടെ പ്രവൃത്തി സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നല്‍കുകയാണെന്ന് കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്‍ വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ ആര്‍.വൈ. അഖിലേഷ് ഹാജരായി.പ്രോസിക്യൂഷന്‍ 17 സാക്ഷികളെയും 24 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. വഞ്ചിയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി.വി. ദീപിന്‍, എസ്ഐ എം. ഉമേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com