

ബിനോയ് വിശ്വം
തിരുവനന്തപുരം: മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മനുഷ‍്യരുടെ വോട്ട് മാത്രമാണ് തങ്ങൾക്ക് വേണ്ടതെന്നും ഇടതുപക്ഷം പൂർണമായും അഭിമന‍്യുവിന്‍റെ കൂടെയാണെന്നും ഘാതകന്‍റെ കൂടെയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
പേരാമ്പ്രയിൽ എൽഡിഎഫിനെതിരേ ഉയർന്ന വർഗീയ പ്രചാരണ ആരോപണത്തിലും ബിനോയ് വിശ്വം പ്രതികരിച്ചു. രാഷ്ട്രീയം മാത്രം പറഞ്ഞ് വിജയിക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ടെന്നും അത്തരത്തിൽ ഒരു പ്രചാരണം എൽഡിഎഫ് നടത്തില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.