

കേരള സ്റ്റോറി-2 ന്‍റെ പേര് തിരുത്തണം; ഹർജിക്കാരന് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: കേരള സ്റ്റോറി 2 ന്‍റെ പേര് തിരുത്തണമെന്ന പൊതുതാൽപ്പര്യ ഹർജിയിൽ ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഹർജിയിലെ വാദങ്ങൾ പ്രദർശാനുമതി നൽകിയ ഡിവിഷൻ ബെഞ്ചിന് എതിരാണെന്ന് കോടതി വിമർശിച്ചു.
പരാമർശങ്ങളിൽ ഹർജിക്കാരന്‍റെ അഭിഭാഷകൻ ക്ഷമ ചോദിച്ചു. അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ചിനെ ഹർജിക്കാരൻ അപകീർത്തിപ്പെടുത്തി. ഹർജിയിൽ ഇത്തരം പരാമർശങ്ങൾ എങ്ങനെ ഉൾപ്പെടുത്തിയെന്നും കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിമർശനം. കോടതിക്കെതിരായ പരാമർശങ്ങൾ ഒഴിവാക്കി പുതിയ ഹർജി നൽകാൻ അനുമതി നൽകി.