സ്കൂളിൽ കയറി 'കോഴിമുട്ട'യും കുട്ടികളുടെ 'സമ്പാദ്യക്കുടുക്ക'യും കവർന്നു; കട്ടത് ഞാനാണെന്ന് കത്തെഴുതി വച്ച് കള്ളൻ

40 മുട്ട, 1800 രൂപ, വിദ്യാർഥികളുടെ രണ്ട് സമ്പാദ്യക്കുടുക്കകൾ എന്നിവയാണ് മോഷ്ടിച്ചത്.
സ്കൂളിൽ കയറി 'കോഴിമുട്ട'യും കുട്ടികളുടെ 'സമ്പാദ്യക്കുടുക്ക'യും കവർന്നു; കട്ടത് ഞാനാണെന്ന് കത്തെഴുതി വച്ച് കള്ളൻ
Updated on: 

കണ്ണൂർ: സ്കൂളിൽ കയറി കോഴിമുട്ടയും കുട്ടികളുടെ സമ്പാദ്യക്കുടുക്കയും കവർന്നതിനുശേഷം ഡയറിയിൽ സ്വന്തം പേരെഴുതി വച്ച് കള്ളൻ. കണ്ണൂർ ചെറുകുന്ന പള്ളക്കരയിലെ എഡിഎൽപി സ്കൂളിലാണ് മോഷണം നടന്നത്. 40 മുട്ട, 1800 രൂപ, വിദ്യാർഥികളുടെ രണ്ട് സമ്പാദ്യക്കുടുക്കകൾ എന്നിവയാണ് മോഷ്ടിച്ചത്.

മേശപ്പുറത്തിരുന്ന ഡയറിയിൽ ഞാൻ മാട്ടൂൽ ജോസ്, ഞാനാണ് ഇവിടെ കട്ടത് എന്നും കള്ളൻ എഴുതി വച്ചിരുന്നു. 18ന് സ്കൂളിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സ്കൂളിലെ പ്രധാന അധ്യാപികയുടെ പരാതിയിൽ കണ്ണപുരം പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com