എൽനിനോ പ്രതിഭാസം; കേരളത്തിൽ ഇത്തവണ മഴ കുറയും

പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകും
There will be less rain in Kerala this time.

കേരളത്തിൽ ഇത്തവണ മഴ കുറയും

Updated on

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ജൂൺ-ജൂലായ് മാസത്തിൽ തന്നെ എൽ‌നിനോ പ്രതിഭാസം രൂപപ്പെടും.

പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകും. ഇതോടെ കേരളം ചുട്ടുപൊള്ളുമെന്നാണ് വിവരം. എന്നാൽ കാലവർഷം എന്നുമുതൽ‌ തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.

മെയ് ആദ്യമായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരുത്തുക. എടവപ്പാതിയുടെ രണ്ടാംപകുതിയിൽ മഴ കുറവാകാനാണ് സാധ്യത. കേരളത്തിൽ ഇത്തവണ വേനൽ മഴയ്ക്കും സാധ്യത കുറവാണ്. കേരളത്തിൽ ഉഷ്ണതരംഗം ഉണ്ടായത് 2016ലും 2024ലുമായിരുന്നു. ഇവ രണ്ടും എൽനിനോ വർഷങ്ങളായിരുന്നു.

logo
Metro Vaartha
www.metrovaartha.com