
തിരുവൈരാണിക്കുളത്ത് ക്ഷേത്രദർശനത്തിനെത്തിയ നാല് വയസുകാരിയുടെ വിരലിൽ കുടുങ്ങിയ മോതിരം സുരക്ഷിതമായി ഊരിയെടുത്ത് അഗ്നിരക്ഷാസേന. തിരുവനന്തപുരത്ത് നിന്നെത്തിയ സംഘത്തിൽ ഉണ്ടായിരുന്ന നാല് വയസുകാരി ആദ്യയുടെ വിരലിലാണ് മോതിരം കുടുങ്ങിയത്. ദർശനത്തിന് ശേഷം മടങ്ങുമ്പോൾ ആദ്യയുടെ വിരലിൽ കിടന്ന ഫാൻസി മോതിരം കുടുങ്ങി. മോതിരം ഊരിയെടുക്കാൻ കഴിയാതെ വേദനമൂലം വിഷമിക്കുന്ന ആദ്യയെ കണ്ടപ്പോൾ ക്ഷേത്രം വളണ്ടിയർമാർ കുട്ടിയെ അഗ്നി രക്ഷാനിലയത്തിൽ എത്തിക്കുകയായിരുന്നു.
അവർ നിമിഷനേരം കൊണ്ട് പ്രശ്നം പരിഹരിച്ചു. സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ പി.ആർ സജേഷാണ് നൂൽ ഉപയോഗിച്ച് മോതിരം വിരലിൽ നിന്നും ഊരിയെടുത്തത്. തുടർന്ന് സജേഷിനെ കെട്ടിപ്പിടിച്ച് ഉമ്മ നൽകിയാണ് ആദ്യ മടങ്ങിയത്.
വിവിധ സ്റ്റേഷനുകളിൽ നിന്നായി 16 ഓഫീസർമാരാണ് ക്ഷേത്രത്തിൽ ഇരുപത്തിനാല് മണിക്കൂറും സേവനം ചെയ്യുന്നത്.