തിരുവൈരാണിക്കുളം: വഴിപാടുകൾ ഓൺലൈനിൽ ബുക് ചെയ്യാം

നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്ന വഴിപാട് രസീത് മെഷീൻ ദേവസ്വം ഓഫീസിന് സമീപം സ്ഥാപിച്ചാണ് ഭക്തജനങ്ങൾക്ക് വഴിപാടുകൾ ലഭിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
 Thiruvairanikkulam temple  online booking for vazhipad
തിരുവൈരാണിക്കുളം: വഴിപാടുകൾ ഓൺലൈനിൽ ബുക് ചെയ്യാം
Updated on

തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് വഴിപാടുകൾ ഓൺലൈനായി ബുക്ക്ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി ക്ഷേത്ര ട്രസ്റ്റ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്ന വഴിപാട് രസീത് മെഷീൻ ദേവസ്വം ഓഫീസിന് സമീപം സ്ഥാപിച്ചാണ് ഭക്തജനങ്ങൾക്ക് വഴിപാടുകൾ ലഭിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. www.templesbook.com എന്ന വെബ്സെറ്റ് സന്ദർശിച്ച് തിരുവൈരാണിക്കുളംക്ഷേത്രം തെരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന ലിങ്കിൽ ക്ഷേത്രത്തിലെ വഴിപാടുകളുടെ ഇനവിവരവും വഴിപാടുകളുടെ നിരക്കും ലഭ്യമാകും.

വഴിപാട് നടത്താനാഗ്രഹിക്കുന്നവരുടെ പേരും നക്ഷത്രവും നൽകി ഓൺലൈനായി പണം അടച്ചാൽ ലഭിക്കുന്ന ക്യുആർ കോഡുമായി ദേവസ്വം ഓഫീസിലെത്തി അവിടെ സ്ഥാപിച്ചിട്ടുള്ള വഴിപാട് രസീത് മെഷീനിൽ സ്കാൻ ചെയ്താൽ വഴിപാട് രസീതിൻ്റെ പ്രിൻ്റ് ലഭിക്കും.

അത് ഉപയോഗിച്ച് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകളിൽ നിന്ന് വഴിപാട് സാധനങ്ങൾ വാങ്ങി നടക്കൽ സമർപ്പിക്കാവുന്നതാണ്. ഭക്തജനങ്ങൾ വരിനിൽക്കുന്നത് ഒഴിവാക്കി വേഗത്തിൽ വഴിപാടുകൾ നടത്താൻ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com