

ഹരിതകർമസേനാംഗങ്ങൾക്കിനി പച്ചയല്ല, 'കാവി'; യൂണിഫോണിൽ മാറ്റവുമായി തിരുവനന്തപുരം കോർപ്പറേഷൻ
file image
തിരുവനന്തപുരം: വീടുകൾ തോറും എത്തി മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമസേനാഗംങ്ങളുടെ യൂണിഫോം കോട്ടിൽ മാറ്റം വരുത്തി തിരുവനന്തപുരം കോർപ്പറേഷൻ. പരമ്പരാഗത പച്ച കോട്ട് മാറ്റി കാവിക്ക് സമാനമായ കോട്ട് കോർപ്പറേഷൻ തൊഴിലാളികൾക്ക് നൽകി.
2017-ൽ സംസ്ഥാന സർക്കാരിന്‍റെ ഹരിതകേരളം മിഷന്‍റെ കീഴില്‍ ഹരിതകര്‍മസേന രൂപീകൃതമായതുമുതൽ പച്ച നിറത്തിലുള്ള പ്രത്യേക കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷം. രാത്രികാലങ്ങളിലടക്കം കാഴ്ച കൂടുതൽ വ്യക്തമാക്കുന്നതിനും പ്രതിഫലനം കൂട്ടുന്നതിനാലാണ് ഈ നിറം തെരഞ്ഞെടുത്തതെന്നാണ് മേയർ വി.വി. രാജേഷിന്‍റെ വിശദീകരണം.
ബിജെപി ഭരണസമിതിയുടെ ഈ അപ്രതീക്ഷിത തീരുമാനത്തോട് ചില ഹരിതകർമസേനാംഗങ്ങൾ പ്രതിഷേധം അറിയിച്ചു. പുത്തൻ യൂണിഫോണിന്‍റെ നിറത്തിൽ അതൃപ്തിയുള്ള ചില ജീവനക്കാർ കോട്ട് വാങ്ങാൻ വിസമ്മതിച്ചെങ്കിലും കോർപ്പറേഷൻ അധികൃതരുടെ കർശന നിർദേശത്തെ തുടർന്ന് സ്വീകരിക്കുകയായിരുന്നു.