തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകൾ പരിശോധിച്ചു.
nipah virus
nipah virusfile

കോ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ക്കോ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ട്: തിരുവനന്തപുരത്ത് നിപ രോഗബാധ എന്ന് സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിനിയായ വിദ്യാർഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. അതേസമയം, നിപ വൈറസ് ലക്ഷണങ്ങൾ പ്രകടപ്പിച്ച ഒരാൾ കൂടി തിരുവനന്തപുരത്ത് നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയായ വീട്ടമ്മയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നി​പ പ​രി​ശോ​ധ​ന​യി​ൽ പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്ലെ​ന്നും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാം​പി​ളു​ക​ളി​ൽ 11 എ​ണ്ണം കൂ​ടി നെ​ഗ​റ്റീ​വാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പോ​സി​റ്റീ​വ് ആ​യ വ്യ​ക്തി​ക​ളു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്ക​മു​ള്ള ഹൈ ​റി​സ്കി​ലു​ള്ള​വ​രു​ടെ സാം​പി​ളു​ക​ളാ​ണ് നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തു​വ​രെ പ​രി​ശോ​ധി​ച്ച സാം​പി​ളു​ക​ളി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടേ​ത് ഉ​ൾ​പ്പെ​ടെ ആ​റെ​ണ്ണ​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.

ര​ണ്ടു കു​ട്ടി​ക​ള​ട​ക്കം മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ൽ 21 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. നി​പ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ച 19 കോ​ർ ക​മ്മി​റ്റി​ക​ളും യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സാം​പി​ൾ ശേ​ഖ​ര​ണ​ത്തി​ന് രോ​ഗി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ആം​ബു​ല​ൻ​സ് വി​ട്ട് ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി.

അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തി​നാ​ൽ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ 18 മു​ത​ൽ ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു വ​രെ ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ല​ക്റ്റ​ർ എ. ​ഗീ​ത ഉ​ത്ത​ര​വി​റ​ക്കി. ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, കോ​ച്ചി​ങ് സെ​ന്‍റ​റു​ക​ൾ, മ​ദ്ര​സ​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, കോ​ളെ​ജു​ക​ൾ അ​ട​ക്കം എ​ല്ലാ​യി​ട​ത്തും ഇ​തു ബാ​ധ​കം. പൊ​തു പ​രീ​ക്ഷ​ക​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​രും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com