
തിരുവോണം ബംപർ നേടിയത് ഈ നമ്പർ; ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങൽ ഭഗവതി ഏജൻസി പാലക്കാട് വിറ്റ TH577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം. ഈ നമ്പറിലെ മറ്റു സീരീസകൾക്ക് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ വീതം ലഭിക്കും.
TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733, TG 307775, TD 779299, TB 659893, TH 464700, TH 784272, TE 714250, TL 160572, TL 701213, TL 600657 , TG 733332, TJ 385619, TB 221372, TG 801966 എന്നീ ടിക്കറ്റുകൾ രണ്ടാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹരായി. 20 പേർക്കാണ് രണ്ടാം സമ്മാനം ലഭിക്കുക.
മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത.