15 ലക്ഷം രൂപ കടം കൊടുത്തു, ഇതു വരെ തിരിച്ചു കിട്ടിയിട്ടില്ലെന്ന് തിരുവോണം ബമ്പർ വിജയി അനൂപ്

ഇപ്പോൾ കടയിലേക്കും ആളുകൾ അന്വേഷിച്ചെത്താറുണ്ട്.
 Thiruvonam Bumper winner Anoop says he lent ₹15 lakh but has not received it back yet

അനൂപും ഭാര്യയും

Updated on: 

ലോട്ടറിയടിച്ചതിൽ നിന്ന് കടം നൽകിയ 15 ലക്ഷം രൂപ ഇതു വരെയും തിരിച്ചു കിട്ടിയിട്ടില്ലെന്ന് 2022ലെ തിരുവോണം ബമ്പർ ജേതാവ് അനൂപ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ രുചിക്കട എന്ന പേരിൽ ഹോട്ടൽ നടത്തുകയാണ് അനൂപ്. ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകുകയാണെന്നും അനൂപ് പറയുന്നു. പക്ഷേ ലോട്ടറിയടിച്ചാൽ പുറത്തു പറയരുതെന്നാണ് അനൂപിന്‍റെ ഉപദേശം.

അന്നു മുതൽ ഇന്നു വരെ കടം ചോദിച്ച് നിരവധി പേരാണ് സമീപിക്കുന്നത്. ഇപ്പോൾ കടയിലേക്കും ആളുകൾ അന്വേഷിച്ചെത്താറുണ്ട്. ലോട്ടറിയടിച്ച് കിട്ടിയ തുകയിൽ നിന്ന് 15 ലക്ഷം രൂപ കടം കൊടുത്തിരുന്നു.

അത് ഇതു വരെ തിരിച്ചു കിട്ടിയിട്ടില്ല. തിരിച്ചു ചോദിക്കുമ്പോൾ വെറുതേ കിട്ടിയതല്ലേ എന്നാണ് മറുചോദ്യം. കടം കൊടുത്ത കാശ് തിരിച്ച് കിട്ടാൻ ബുദ്ധിമുട്ടാണെന്നും അനൂപ്. ലോട്ടറി റിസൾട്ട് പുറത്തു വന്ന സമയത്ത് പലയിടങ്ങളിൽ നിന്ന് നിരവധി പേരാണ് ധനസഹായം ആവശ്യപ്പെട്ട് അനൂപിനെ തേടി എത്തിയത്. ആൾത്തിരക്ക് മൂലം കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും അക്കാലത്ത് ബുദ്ധിമുട്ടിയിരുന്നുവെന്ന് അനൂപ്. ഒരു വർഷത്തോളം പണം ചെലവഴിക്കാതെ സൂക്ഷിച്ച ശേഷമാണ് ആഗ്രഹിച്ച പോലെ ഹോട്ടൽ ബിസിനസിലേക്ക് കടന്നതെന്നും അനൂപ് പറയുന്നു.

logo
Metro Vaartha
www.metrovaartha.com