''ധവളപത്രം തയാറാക്കിയത് എഐ ഉപയോഗിച്ച്, ധനവകുപ്പിലെ രഹസ‍്യരേഖകൾ എഐയ്ക്ക് നൽകി''; ആരോപണവുമായി തോമസ് ഐസക്ക്

മുഖ‍്യമന്ത്രി ഇക്കാര‍്യത്തിൽ വ‍്യക്തത വരുത്തണമെന്നും തോമസ് ഐസക്ക് പറഞ്ഞു
thomas isaac alleges confidential documents from the Finance Department were given to AI
തോമസ് ഐസക്ക്file image
Updated on

തിരുവനന്തപുരം: ധവളപത്രം തയാറാക്കിയത് എഐയുടെ സഹായത്തോടെയാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. ധനവകുപ്പിലെ രഹസ‍്യരേഖകൾ എഐയ്ക്ക് നൽകിയെന്നും തോമസ് ഐസക്ക് ആരോപിച്ചു. മുഖ‍്യമന്ത്രി ഇക്കാര‍്യത്തിൽ വ‍്യക്തത വരുത്തണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

തിരുവനന്തപുരത്ത് എകെജി സെന്‍ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചയ്ക്കുള്ളിൽ 190ലേറെ പേജുകളുള്ള ധവളപത്രം തയാറാക്കിയപ്പോൾ അത്ഭുതം തോന്നിയെന്നും എഐ ടൂൾസ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ധവളപത്രത്തിന്‍റെ ഭൂരിഭാഗവും തയാറാക്കിയത് എഐ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com