എൻസിപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് തോമസ് കെ. തോമസ്; അംഗീകാരം നൽകി ശരദ് പവാർ

സംസ്ഥാന നേതൃത്വം വഴി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാണ് പവാറിന്‍റെ നിർദേശം.
Thomas k. Thomas will be state president of NCP
തോമസ് കെ. തോമസ്
Updated on

ന്യൂഡൽഹി: എൻസിപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് തോമസ് കെ.തോമസിനെ തെരഞ്ഞെടുക്കും. പാർട്ടി ദേശീയ നേതാവ് ശരദ് പവാർ തീരുമാനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസിനെ പിന്തുണച്ചിരുന്നു. മുതിർന്ന നേതാവ് പി.സി. ചാക്കോയും എതിർപ്പ് ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ശരദ് പവാർ തീരുമാനത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

എന്നാൽ സംസ്ഥാന നേതൃത്വം വഴി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാണ് പവാറിന്‍റെ നിർദേശം.

ഇതു പ്രകാരം ജില്ലാ പ്രസിഡന്‍റുമാരുടെ അഭിപ്രായവും പിന്തുണയും ഉറപ്പാക്കിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. നടപടികളുടെ ഭാഗമായി കേന്ദ്ര നിരീക്ഷകനായി ജിതേന്ദ്ര ആവാഡ് 25ന് സംസ്ഥാനത്തെത്തും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com