കോഴിക്കോട് ജില്ലാ കലക്‌ടർക്ക് മാവോയിസ്റ്റ് ഭീഷണിക്കത്ത്

പിണറായി പൊലീസിന്‍റെ വേട്ട തുടർന്നാൽ തിരിച്ചടിക്കും
കോഴിക്കോട് ജില്ലാ കലക്‌ടർ സ്നേഹിൽകുമാർ സിങ്ങ്
കോഴിക്കോട് ജില്ലാ കലക്‌ടർ സ്നേഹിൽകുമാർ സിങ്ങ്
Updated on

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്‌ടർക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. സിപിഐ (എം.എൽ) ന്‍റെ പോരിലാണ് ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്.

ബുധനാഴ്ചയാണ് കലക്‌ടർ സ്നേഹിൽകുമാർ സിങ്ങിന് ഭീഷണിക്കത്ത് ലഭിച്ചത്. കൊച്ചിയിൽ പൊട്ടിച്ചതു പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിൽ പറ‍യുന്നത്. വ്യാജ കമ്മ്യൂണിസ്റ്റുകൾ വേട്ടയാടിയാൽ ശക്തമായി തിരിച്ചടിക്കുമെന്നും പിണറായി പൊലീസിന്‍റെ വേട്ട തുടർന്നാൽ തിരിച്ചടിക്കുമെന്നും കത്തിൽ പറയുന്നു. ഭീഷണി കത്ത് നടക്കാവ് പൊലീസിന് കൈമാറി.

logo
Metro Vaartha
www.metrovaartha.com