കോഴിക്കോട് അമ്മയും മകളും ഉൾപ്പെടെ 3 പേർ പുഴയിൽ മുങ്ങിമരിച്ചു

അദ്വൈതിന്‍റെ അമ്മ ഷിനുജയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്തെ പിലാശേരി പൂളിക്കമണ്ണ് കടവിൽ അമ്മയും മകളും ഉൾപ്പടെ മൂന്നു പേർ പുഴയിൽ മുങ്ങി മരിച്ചു. കുന്ദമംഗലം കാരിപറമ്പത്ത് സിന്ധു എന്ന മിനി( 48), മകൾ ആതിര(24),കുന്ദമംഗലം പൊയ്യ കുഴിമണ്ണിൽ ഷിജുവിന്‍റെ മകൻ അദ്വൈത് (12) എന്നിവരാണ് മരിച്ചത്.

അദ്വൈതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേർ കൂടി മരണപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അദ്വൈതിന്‍റെ അമ്മ ഷിനുജയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com