അതിരാവിലെ റോഡിൽ വീണ മാങ്ങ പെറുക്കുന്നതിനിടെ സ്വിഫ്റ്റ് ബസ് പാഞ്ഞു കയറി 3 പേർക്ക് പരുക്ക്

കാറ്റിൽ റോഡിലേക്ക് ഒടിഞ്ഞുവീണ മാവിൻ കൊമ്പിൽ നിന്ന് മാങ്ങ ശേഖരിക്കുകയായിരുന്നു മൂന്നു പേരും.
three injured in bus accident

അതിരാവിലെ റോഡിൽ വീണ മാങ്ങ പെറുക്കുന്നതിനിടെ സ്വിഫ്റ്റ് ബസ് പാഞ്ഞു കയറി 3 പേർക്ക് പരുക്ക്

Updated on

കോഴിക്കോട്: റോഡിൽ വീണ മാങ്ങ പെറുക്കുന്നതിനിടെ കെഎസ്ആർടിസി ബസ് സ്വിഫ്റ്റ് ബസ് ഇടിച്ച് മൂന്നു പേർക്ക് പരുക്ക് കോഴിക്കോട് താമരശ്ശേരി അമ്പായത്ത് ചൊവ്വാഴ്ച പുലർച്ചെ 5 മണിക്കാണ് സംഭവം. പെരുമണ്ണ സ്വദേശി ബിബീഷ്, എടവണ്ണപ്പാറ സ്വദേശി സതീഷ്കുമാർ അറമുക്ക് ഗഫൂർ എന്നിവർക്കാണ് പരുക്കേറ്റിരിക്കുന്നത്. രണ്ടു പേർ കാറിലും ഒരാൽ സ്കൂട്ടറിലും സഞ്ചരിക്കുന്നതിനിടെയാണ് മാങ്ങ കണ്ട് വണ്ടി നിർത്തിയത്.

ഗഫൂറിന്‍റെ നില ഗുരുതരമാണ്. കാറ്റിൽ റോഡിലേക്ക് ഒടിഞ്ഞുവീണ മാവിൻ കൊമ്പിൽ നിന്ന് മാങ്ങ ശേഖരിക്കുകയായിരുന്നു മൂന്നു പേരും. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോയിക്കൊണ്ടിരുന്ന ബസാണ് മൂവരെയും ഇടിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com