ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി മൂന്ന് ടെസ്റ്റുകൾ; ഡിസംബർ മുതൽ പുതിയ നിയമം

ഇനി മുതൽ ലേണേഴ്സ് ടെസ്റ്റിനു ശേഷം ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് പാസാകണം
Three tests now required to obtain a driving license; new rule from December

ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി മൂന്ന് ടെസ്റ്റുകൾ; ഡിസംബർ മുതൽ പുതിയ നിയമം

Updated on: 

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി മുതൽ മൂന്നു ടെസ്റ്റുകൾ പാസാകേണ്ടി വരും. ഡിസംബർ മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ലേണേഴ്സ് ടെസ്റ്റ്, ഗ്രൗണ്ട്- റോഡ് ടെസ്റ്റ് എന്നിവ കൂടാതെ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി പാസാകേണ്ടി വരും. റോഡിലെ അപകടസാധ്യതകളും പ്രതിസന്ധികളും മുൻകൂട്ടി കണ്ട് വാഹനം നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ കഴിവ് ഉറപ്പാക്കുന്നതിനായാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്.

സാധാരണയായി ലേണേഴ്സ് ടെസ്റ്റ് പാസായി മുപ്പതു ദിവസത്തിനകം ഗ്രൗണ്ടിൽ എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയ്ക്കു വേണ്ടി അപേക്ഷ നൽകാമായിരുന്നു. എന്നാൽ ഇനി മുതൽ ലേണേഴ്സ് ടെസ്റ്റിനു ശേഷം ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് പാസാകണം. അതിനു ശേഷമേ ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾക്ക് അപേക്ഷ നൽകാൻ ആകൂ.

ഹസാർഡ് ടെസ്റ്റ്

വിവിധ അപകട സാഹചര്യങ്ങൾ അടങ്ങുന്ന 10 വിഡിയോകൾ പരിശോധിച്ച് അപകട സാധ്യത ക‌ൃത്യമായി അടയാളപ്പെടുത്തുന്നവരാണ് ടെസ്റ്റിൽ വിജയിക്കുക. ടെസ്റ്റിൽ 60 ശതമാനം മാർക്ക് ലഭിക്കുന്നവർ വിജയിക്കും. അതിനു ശേഷം ഗ്രൗണ്ട് -റോഡ് ടെസ്റ്റുകൾക്ക് അപേക്ഷ നൽകാം.