ജനൽച്ചില്ല് പൊട്ടി 6 വയസുകാരിയുടെ കാലിൽ കുത്തിക്കയറി; മുണ്ടത്തിക്കോട് അപകടത്തിൽ സമീപവാസികൾക്കും പരുക്ക്

ഇസയുടെ ചെവിയിലും ജനൽചില്ലിന്‍റെ കഷ്ണം വന്ന് തട്ടിയിരുന്നെങ്കിലും പരുക്കില്ല.
Thrissur fire cracker blast 6 year old injured

ജനൽച്ചില്ല് പൊട്ടി 6 വയസുകാരിയുടെ കാലിൽ കുത്തിക്കയറി; മുണ്ടത്തിക്കോട് അപകടത്തിൽ സമീപവാസികൾക്കും പരുക്ക്

Updated on

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്‍റെ ശക്തിയിൽ സമീപവാസികൾക്കും പരുക്ക്. വെടിമരുന്നു പുരയിൽ നിന്ന് 700 മീറ്റർ അകലെയുള്ള വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ആറുവയസുകാരിയുടെ കാലിലാണ് ജനൽ ചില്ലുകൾ പൊട്ടിച്ചിതറി കുത്തിക്കയറി പരുക്കേറ്റത്. നിഖിൽ അമ്മു ദമ്പതികളുടെ മകൾ ടെസയ്ക്കാണ് പരുക്കേറ്റത്. അച്ഛനൊപ്പം ഉച്ചമയക്കത്തിലായിരുന്ന കുട്ടി ശബ്ദം കേട്ട് ഞെട്ടിയുണർന്ന് നോക്കിയപ്പോഴാണ് കാലിൽ നിന്ന് ചോരയൊഴുകുന്നത് കണ്ടത്.

സ്ഫോടനത്തിന്‍റെ ശക്തിയിൽ പൊട്ടിത്തെറിയ ജനൽ ചില്ലുകളുടെ വലിയ കഷ്ണങ്ങളാണ് ടെസയുടെ കാലിൽ കുത്തിത്തറച്ചത്. ടെസയുടെ സഹോദരി ഇസാ മരിയ അമ്മ അമ്മുവിനൊപ്പമായിരുന്നു. ഇസയുടെ ചെവിയിലും ജനൽചില്ലിന്‍റെ കഷ്ണം വന്ന് തട്ടിയിരുന്നെങ്കിലും പരുക്കില്ല.

അടുത്ത മുറിയിലുണ്ടായിരുന്ന ടിവി പൊട്ടുന്ന ശബ്ദം കൂടി കേട്ടതോടെ കുഞ്ഞുങ്ങളെയും എടുത്ത് പുറക്കോടുകയായിരുന്നുവെന്ന് നിഖിൽ. മറ്റു വീടുകളിൽ നിന്നുള്ളവരും പുറത്തേക്ക് ഓടി വരുന്നുണ്ടായിരുന്നു. ടെസയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com