ഗോവ യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണു; തൃശൂർ സ്വദേശി മരിച്ചു

കർണാടകയിലെ കർവാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Thrissur native fell from train dies

ബേബി തോമസ്

Updated on

തൃ‌ശൂർ: ബന്ധുക്കൾക്കൊപ്പംഗോവയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് തൃശൂർ സ്വദേശി മരിച്ചു. കൊടുങ്ങപാറേക്കാടൻ ബേബി തോമസാണ് മരിച്ചത്. 56 വയസ്സായിരുന്നു. കർണാടകയിലെ കർവാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുവിന്‍റെ കുഞ്ഞിന്‍റെ പിറന്നാൾ ആഘോഷത്തിനായാണ് കുടുംബാംഗങ്ങൾക്കൊപ്പം ഗോവയിലേക്ക് യാത്ര ചെയ്തിരുന്നത്.

ഗോവയിൽ ഇറങ്ങുന്ന സമയത്ത് ബേബി കാണാതായെന്നാണ് കുടുംബാംഗങ്ങളുടെ മൊഴി. ബേബിയുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റെയിൽവേ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ ജാസ്മിൻ കുവൈറ്റിൽ നഴ്സാണ്. എൽറോയ്, എറിക് എന്നിവരാണ് മക്കൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com