മിന്നൽ ചുഴലിയിൽ നടുങ്ങി തൃശൂർ; മരങ്ങൾ കടപുഴകി വീണു

പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ നാല് തേക്കു മരങ്ങൾ കടപുഴകി വീണു.
Thrissur shaken by lightning storm; trees uprooted

മിന്നൽ ചുഴലിയിൽ നടുങ്ങി തൃശൂർ; മരങ്ങൾ കടപുഴകി വീണു

Updated on

തൃശൂർ: മിന്നൽ ചുഴലിയിൽ നടുങ്ങി തൃശൂർ. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് മിന്നൽ ചുഴലിയുണ്ടായത്. മണ്ണുത്തി, നടത്തറ, പൂച്ചട്ടി മേഖലകളിൽ കാറ്റിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ നാല് തേക്കു മരങ്ങൾ കടപുഴകി വീണു.

മരങ്ങൾ വീണ് മൂന്ന് ഓട്ടോറിക്ഷകൾക്കും ഒരു കാറിനുമാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. ആളപായം ഉണ്ടായിട്ടില്ല.

പീച്ചി മലയോര ഹൈവേയ്ക്ക് കുറുകേ മരച്ചില്ല ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. മരച്ചില്ല മുറിച്ചു മാറ്റിയതിനു ശേഷമാണ് ഗതാഗതക്കുരുക്ക് അഴിഞ്ഞത്.

തൃശൂർ താണിക്കുടം റൂട്ടിൽ മരം കടപുഴകി വീണ് രണ്ടിടത്ത് റോഡ് ഗതാഗതം തടസപ്പെട്ടു. വില്ലടം സ്കൂൾ വളപ്പിലും മരം കട പുഴകി വീണു.

logo
Metro Vaartha
www.metrovaartha.com