

തുലാവർഷം പിൻവാങ്ങി; വരണ്ട അന്തരീക്ഷം തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ഇത്തവണത്തെ തുലാവർഷം പിൻവാങ്ങിയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 2 ദിവസങ്ങളിലായി കേരളം ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ മഴ ഗണ്യമായി കുറഞ്ഞിരുന്നു. അന്തരീക്ഷത്തിന്‍റെ താഴ്ന്ന ലെവലിൽ വടക്കേ ഇന്ത്യയിൽ നിന്ന് വരുന്ന വരണ്ട കാറ്റ് പ്രദേശത്ത് പ്രബലമാണ്.
ഇതിന്‍റെ ഫലമായാണ് 2026 ജനുവരി 19 മുതൽ തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ മഴ (തുലാവർഷം) അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത 2 ദിവസങ്ങളിൽ തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ പൊതുവെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരാൻ സാധ്യത.