സിപിഎമ്മിനെതിരേ മത്സരിക്കാൻ തീരുമാനിച്ച ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്നു പുറത്താക്കിയേക്കും

ഗോവിന്ദന്‍റെ നാടായ മലപ്പട്ടത്ത് ബുധനാഴ്ച വിശദീകരണ യോഗം നടക്കുന്നുണ്ട്
t.k. govindan might be expelled from cpm

ടി.കെ. ഗോവിന്ദൻ

Updated on

കണ്ണൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ‍്യാപിച്ച സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്നും പുറത്താക്കിയേക്കും. ഗോവിന്ദന്‍റെ നാടായ മലപ്പട്ടത്ത് ബുധനാഴ്ച വിശദീകരണ യോഗം നടക്കുന്നുണ്ട്. സിപിഎം നേതാവ് എം.വി. ജയരാജൻ യോഗത്തിൽ മറുപടി നൽകും.

ടി.കെ. ഗോവിന്ദനെതിരേ പാർ‌ട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര‍്യയായ പി.കെ. ശ‍്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചതിലുള്ള എതിർപ്പ് മൂലമാണ് ടി.കെ. ഗോവിന്ദൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com