
താടിയെല്ല് സ്തംഭിച്ച് വാ അടക്കാനാകാതെ യാത്രക്കാരൻ; അടിയന്തര ചികിത്സ നൽകി റെയിൽവേ
കോട്ടുവാ ഇട്ടതിനു ശേഷം വാ അടയ്ക്കാൻ വയ്യാതായ യാത്രക്കാരന് അടിയന്തര വൈദ്യസഹായം നൽകി റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫിസർ. കന്യാകുമാരി ദിബ്രുഗഡ് എക്സ്പ്രസിലെ യാത്രക്കാരനാണ് കോട്ടു വാ ഇട്ടതിനു ശേഷം വാ അടയ്ക്കാൻ കഴിയാതെ വന്നത്. താടിയെല്ലുകൾ സ്തംഭിക്കുന്ന ടിഎംജെ ഡിസ് ലൊക്കേഷൻ എന്ന അവസ്ഥയാണിത്. പാലക്കാട് സ്‌റ്റേഷനിൽ വച്ച് ഡിവിഷണൽ മെഡിക്കൽ ഓഫിസർ പി.എസ്. ജിതനാണ് വൈദ്യസഹായം നൽകിയത്. യാത്രക്കാരൻ പിന്നീട് അതേ ട്രെയിനിൽ തന്നെ യാത്ര തുടർന്നു.
അമിതമായി കോട്ടുവാ ഇടുമ്പോഴും അപകടങ്ങൾ മൂലവുമാണ് താടിയെല്ലുകൾ സ്തംഭിക്കുന്നത്. ഡോക്റ്റർക്ക് കൈ കൊണ്ട് ഈ അവസ്ഥ പരിഹരിക്കാൻ സാധിക്കും. ചില സാഹചര്യങ്ങളിൽ ശസ്ത്രക്രിയ വേണ്ടി വന്നേക്കും.