ടി.എൻ. പ്രതാപൻ കെപിസിസി വർക്കിങ് പ്രസിഡന്‍റ്

നിലവിൽ കൊടിക്കുന്നിൽ സുരേഷും കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖും അടക്കം രണ്ടു വർക്കിങ് പ്രസിഡന്‍റുമാരാണ് കെപിസിസിക്കുള്ളത്.
ടി.എൻ. പ്രതാപൻ
ടി.എൻ. പ്രതാപൻfile

ന്യൂഡൽഹി: കെപിസിസി വർക്കിങ് പ്രസിഡന്‍റായി ടി.എൻ‌. പ്രതാപനെ നിയമിച്ചു. തൃശൂരിൽ സിറ്റിങ് എംപിയായ പ്രതാപനു പകരം കെ. മുരളീധരനെ ലോക്സഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രതാപന് സംഘടനാ പദവി നൽകിയിരിക്കുന്നത്.

സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാലാണ് പുതിയ നിയമനം വ്യക്തമാക്കിയത്. നിലവിൽ കൊടിക്കുന്നിൽ സുരേഷും കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖും അടക്കം രണ്ടു വർക്കിങ് പ്രസിഡന്‍റുമാരാണ് കെപിസിസിക്കുള്ളത്.

മത്സര രംഗത്തു നിന്ന് മാറി നിൽക്കുന്ന പ്രതാപന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അവസരം നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com