ആലുവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു

ചെന്നൈ–തിരുവനന്തപുരം ട്രെയിനിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ചൊവാഴ്ച രാവിലെ ആയിരുന്നു അപകടം
tragic death in aluva young man dies after attempting to jump off

ആലുവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു

Representative image
Updated on: 

ആലുവ: ആലുവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്. ചെന്നൈ–തിരുവനന്തപുരം ട്രെയിനിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ചൊവാഴ്ച രാവിലെ ആയിരുന്നു അപകടം.

ഈ ട്രെയിനിന് ആലുവ സ്റ്റേഷനിൽ സ്റ്റോപ്പില്ലായിരുന്നു. വേഗത കുറച്ചപ്പോൾ ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അൽത്താഫ് അപകടത്തിൽപ്പെട്ടത്. ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ് പിന്നീട് നാട്ടിൽ തിരിച്ചെത്തി യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

logo
Metro Vaartha
www.metrovaartha.com