സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി

താൻ ആരെയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്
Transport Minister expresses regret over controversial remarks against women

സി.പി. ജോൺ

Updated on

തിരുവനന്തപുരം: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. താൻ ആരെയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നുമാണ് മന്ത്രി പറ‍യുന്നത്.

താൻ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കണമായിരുന്നുവെന്നും ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്ര ചെയ്യാൻ പോലും കഴിവില്ലാത്ത സാമ്പത്തികമില്ലാത്ത സ്ത്രീകൾ ഉണ്ട്.

അത് മനസിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് സങ്കടകരം. ഇതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. സൗജന്യ യാത്ര അനുവദിക്കുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാൻ തള്ളിക്കയറുന്ന സ്ത്രീകൾ അവരുടെ കുട്ടികളെ സ്വകാര്യ സ്കൂളിൽ പഠിപ്പിക്കുന്നവരാണ്.

അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. അച്ഛനെയും ഭർത്താവിനെയും കൊണ്ട് ഇതേ സ്ത്രീ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. കേരള ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ നടത്തിയ പരാമർശം മന്ത്രിക്കു വലിയ കൈയടിയും കിട്ടിയിരുന്നു. പരാമർശം വിവാദമായതോടെ മന്ത്രിക്കെതിരേ വിമർശനവും ശക്തമായി.

logo
Metro Vaartha
www.metrovaartha.com