"ഉയർന്ന ശബ്ദവും വെളിച്ചവും തീയും വേണ്ട"; ഉപാധികളോടെ മോഡിഫിക്കേഷൻ ആകാമെന്ന് ഗതാഗത മന്ത്രി

മോഡിഫിക്കേഷൻ ചെയ്യുന്നവർ സ്വന്തമായി ഒരു പരിധി വയ്ക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Transport Minister says modification possible with conditions

ഗതാഗത മന്ത്രി സി.പി. ജോൺ

Updated on

തിരുവനന്തപുരം: വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ വ്യക്തമാക്കി. സുരക്ഷാ പ്രശ്നം ഉണ്ടാക്കുന്ന വിധത്തിൽ തീ തുപ്പുന്നതോ ഉയർന്ന ശബ്ദമുള്ളതോ കൂടിയ വെളിച്ചമുള്ളതോ ആയ മോഡിഫിക്കേഷനുകൾ അനുവദിക്കില്ല.

ഇക്കാര്യത്തിൽ 100 ദിവസത്തിനുള്ളിൽ കാര്യങ്ങൾ ചെയ്യാനാണ് ശ്രമം. മോഡിഫിക്കേഷൻ ചെയ്യുന്നവർ സ്വന്തമായി ഒരു പരിധി വയ്ക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

മിതമായ പരിഷ്കാരങ്ങൾ ആകാം. മോഡിഫിക്കേഷനിൽ ചുമത്തേണ്ട പിഴയെക്കുറിച്ച് ചർച്ചകൾ നടക്കുന്നതേ ഉള്ളൂ എന്നും സി.പി. ജോൺ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com