മീൻ വില കുതിക്കുന്നു; മത്തിയും അയലയും ഈ സീസണിലെ ഏറ്റവും ഉയർന്ന നിരക്കിൽ

മത്തിവില 400 ന് മുകളിലാണ്
trawling-ban-kerala-fish-prices-surge

മീൻ വില കുതിക്കുന്നു; മത്തിയും അയലയും ഈ സീസണിലെ ഏറ്റവും ഉയർന്ന നിരക്കിൽ

Updated on

കൊച്ചി: ട്രോളിങ് നിരോധനം വന്നതോടെ സംസ്ഥാനത്ത് മീൻ വിലയിൽ വൻ വർധന. മത്തി, അയല, കിളിമീൻ എന്നിവയെല്ലാം ഈ സീസണിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിൽക്കുന്നത്. ചാള, ചെമ്മീൻ ആവോലി എന്നിവയുടെ വിലയിൽ ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയത്.

മത്തിവില 400 ന് മുകളിലാണ്. കിളിമീനിന് 500, കൊഴുവ 240, ചെമ്മീൻ/കരിമീൻ 500 എന്നിങ്ങനെയാണ് നിരക്കുകൾ. ഇത് കൊച്ചി ഞാറയ്ക്കലിലെ കണക്കുകളാണ്. സ്ഥലം മാറുന്നതിനനുസരിച്ച് വിലയിലും മാറ്റം വരും. പലയിടങ്ങളിലും ഇതിലും ഉയർന്ന നിരക്കാണ് ഉള്ളത്.

ട്രോളിങ് നിരോധനം വന്നിട്ടും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ നിന്നും മീന്‍ ലഭിക്കാത്ത അവസ്ഥയാണ്. അശാസ്ത്രീയ മത്സ്യബന്ധനമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

logo
Metro Vaartha
www.metrovaartha.com