കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം വീണ് അപകടം. കൊല്ലം കേരളപുരത്താണ് സംഭവം.
കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീഴുകയായിരുന്നെന്നാണ് വിവരം. വൈകിട്ടോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. കെഎസ്ആർടിസി ബസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.