തൃപ്പൂണിത്തുറ സ്ഫോടനം; പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു

തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് നേരത്തെ മരിച്ചത്
തൃപ്പൂണിത്തുറ സ്ഫോടനം; പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു
Updated on

കൊച്ചി: തൃ‍പ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിൽ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ദിവാകരന്‍ (55) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദിവാകരന്‍. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് നേരത്തെ മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ് 3 പേർകൂടി ചികിത്സയിലുണ്ട്. അപകടത്തില്‍ മൊത്തം 16 പേര്‍ക്കാണ് പരുക്കേറ്റത്. മറ്റുള്ളവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

logo
Metro Vaartha
www.metrovaartha.com