ട്വന്‍റി ട്വന്‍റി ബിജെപിയിൽ ചേർന്നത് അംഗീകരിക്കാനാവില്ല; പൂതൃക്ക പഞ്ചായത്ത്‌ പ്രസിഡന്‍റ് രാജിവെച്ചു

രാജി വയ്ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ സാബു ജേക്കബ് ഭീഷണിപ്പെടുത്തി
twenty 20 leader poothrikka panchayat president pooja jomon resigns

പൂജ ജോമോൻ | സാബു ജേക്കബ്

Updated on

കൊച്ചി: വോട്ടെടുപ്പിന് തൊട്ടുമുൻപ് ട്വന്‍റി ട്വന്‍റിയിൽ പൊട്ടിത്തെറി. പൂതൃക്ക പഞ്ചായത്ത്‌ പ്രസിഡന്‍റ് പൂജ ജോമോൻ രാജിവെച്ചു. ട്വന്‍റി ട്വന്‍റി ബിജെപിയിൽ ചേർന്നത് അംഗീകരിക്കാനാവില്ലെന്നും ഈ നിലപാട് മതേതര കാഴ്ചപ്പാടിന് എതിരാണെന്നും അവർ പ്രതികരിച്ചു

രാജി വയ്ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ സാബു ജേക്കബ് ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ രാജിവച്ച് പോയ ഒരു അംഗം ഒരു പോറൽ പോലും ഇല്ലാതെ ബസിടിച്ച് മരിച്ചുവെന്നും, നിങ്ങൾക്കങ്ങനെ വരാതിരിക്കട്ടെയെന്നുമാണ് സാബു ജേക്കബ് പറഞ്ഞതെന്നും പൂജ പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com