

സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും വാർത്താ സമ്മേളനത്തിൽ
കൊച്ചി: സാബു ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ട്വന്‍റി 20 എൻഡിഎയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബുജേക്കബും സംയുക്തമായി നടത്തിയ വാർത്താസമ്മേളത്തിലാണ് പ്രഖ്യാപനം. തിരുവനന്തപുരം മാരാർജി ഭവനിൽ രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും തമ്മിലുണ്ടായ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നതിന് തൊട്ടു മുൻപേയാണ് ബിജെപിയുടെ നിർണായ നീക്കം എന്നത് ശ്രദ്ധേയമാണ്.