

ഒരു ചാക്ക് തുറന്നപ്പോൾ രണ്ടു തല, അട്ടപ്പാടിയിൽ മൂന്ന് ചാക്കുകളിലായി മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി
പാലക്കാട്: അട്ടപ്പാടിയിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്നു ചാക്കുകളിൽ നിന്നായി രണ്ട് മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഒരു ചാക്ക് തുറന്നപ്പോൾ രണ്ട് തലഭാഗങ്ങളാണ് ഉള്ളത്. പുതൂർ ചാവടിയൂർ ഭാഗത്തുനിന്നാണ് ചാക്കുകൾ കണ്ടെത്തിയത്.
മൃതദേഹങ്ങളിലൊന്ന് 30 വയസിന് മുകളിൽ പ്രായമുള്ള വ്യക്തിയുടേതാണെന്നാണ് പ്രാഥമികമായി വിലയിരുത്തൽ. പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മറ്റു ചാക്കുകെട്ടുകൾ അഴിച്ചിട്ടില്ല. മൃതദേഹഭാഗങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.