എറണാകുളത്ത് കടലിൽ കുളിക്കാനിറങ്ങിയ യെമൻ പൗരന്മാരെ കാണാതായി

കോയമ്പത്തൂർ രത്തിനം കോളെജിലെ വിദ്യാർഥികളായ 9 പേരാണ് കടലിൽ ഇറങ്ങിയത്
two foreign students who went swimming at valappu beach in njarakkal ernakulam went missing

എറണാകുളത്ത് കടലിൽ കുളിക്കാനിറങ്ങിയ യമൻ പൗരന്മാരെ കാണാതായി

Updated on

കൊച്ചി: കൊച്ചി പുതുവൈപ്പ് വളപ്പ് ബീച്ചിൽ വിദേശ വിദ്യാർഥികളെ കാണാതായി. കടലിൽ നീന്താനിറങ്ങിയ യെമൻ പൗരന്മാരായ സഹോദരങ്ങളെയാണ് കാണാതായത്.

7 യെമനീസ് വിദ്യാർഥികളും 2 സ്വീഡിഷ് വിദ്യാർഥികളും ഉൾപ്പെടെ 9 പേരാണ് കടലിൽ ഇറങ്ങിയത്. ഇവരിൽ യെമനിൽ നിന്നുള്ള അബ്ദുൽ സലാം (21) ജബ്രാൻ ഖലീൽ (22) എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂർ രത്തിനം കോളെജിലെ വിദ്യാർഥികളാണ്.

കാർ വാടകയ്ക്കെടുത്താണ് ഇവർ കടൽപ്പുറത്തെത്തിയത്. കടലിൽ ഇറങ്ങിയ വിദ്യാർഥികളോട് മത്സ്യത്തൊഴിലാളികൾ കരയ്ക്ക് കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അനുസരിച്ചിരുന്നില്ല. തുടർന്നായിരുന്നു അപകടം. ഫയർഫോഴ്സിന്‍റെയും കോസ്റ്റൽ പൊലീസിന്‍റെയും നേൃത്വത്തിൽ തെരച്ചിൽ നടത്തി വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com