ജോലിക്കിടെ ഷോക്കേറ്റു; അട്ടപ്പാടിയിലും അതിരപ്പിള്ളിയിലും 2 കെഎസ്ഇബി ജീവനക്കാർ മരിച്ചു

അട്ടപ്പാടി ചീരക്കടവിൽ വൈദ്യുത ലൈൻ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം
two kseb workers killed in accidents at two places while work

ജോലിക്കിടെ ഷോക്കേറ്റു; അട്ടപ്പാടിയിലും അതിരപ്പിള്ളിയിലും 2 കെഎസ്ഇബി ജീവനക്കാർ മരിച്ചു

Updated on

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലും തൃശൂർ അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാർ മരിച്ചു.

അട്ടപ്പാടി ചീരക്കടവിൽ വൈദ്യുത ലൈൻ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. ഇവിടെ താത്ക്കാലിക ജീവനക്കാരനായ നെല്ലപ്പതി സ്വദേശി നഞ്ചൻ (52) ആണ് മരിച്ചത്. വൈദ്യുതികമ്പി സമീപത്തെ ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് നഞ്ചന് ഷോക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതിപ്പള്ളിയിൽ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടയാണ് ലൈൻമാൻ പത്തനംതിട്ട സ്വദേശി സി.കെ. റെജി (53) മരിച്ചത്. അതിരപ്പിള്ളി ജംങ്ഷനിൽ വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്.

logo
Metro Vaartha
www.metrovaartha.com