
ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ പരുക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗളൂരു: കർണാടകയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ കൊല്ലപ്പെട്ടു. കൊല്ലം സ്വദേശികളായ യാസീൻ (22) , അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുർഗ എസ്ജെഎം നഴ്സിങ് കോളെജിലെ ഒന്നാം വർഷ വിദ്യാർഥികളാണ്.
ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ ബസും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ പരുക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.