കിളിമാനൂരിൽ മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരിച്ചു

വീടിന്‍റെ പുറകിൽ സഹോദരനൊപ്പം കളിക്കുന്നതിനിടയിലാണ് രൂപ കുഴിയിൽ വീണത്.
കിളിമാനൂരിൽ മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരിച്ചു
കിളിമാനൂരിൽ മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരിച്ചു
Updated on

തിരുവനന്തപുരം: കിളിമാനൂരിൽ മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. രാജീവിന്‍റെയും വർഷയുംടെയും മകൾ രൂപ രാജീവാണ് മരിച്ചത്. വീടിന്‍റെ പുറകിൽ സഹോദരനൊപ്പം കളിക്കുന്നതിനിടയിലാണ് രൂപ കുഴിയിൽ വീണത്.

രൂപയെ കാണാതായതോടെ വീട്ടുകാർ തെരച്ചിൽ നടത്തിയപ്പോഴാണ് കുട്ടിയെ മഴക്കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

logo
Metro Vaartha
www.metrovaartha.com