

വൈസ് പ്രസിഡന്‍റിനെ തടഞ്ഞു; ഇടുക്കിയിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരേ പാർട്ടിയിൽ നിന്ന് പുറത്താക്കി
file image
ഇടുക്കി: രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇടുക്കിയിൽ തൊടുപുഴയിലാണ് പ്രവർത്തകരെ അച്ചടക്ക നടപടി ഉണ്ടായത്. യൂത്ത് ലീഗ് ജില്ലാ ജോയിന്‍റ് സെക്രട്ടറി അൻഷാദ് കുറ്റിയാനി, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.എം. ബാവ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
ഇരുവരും കഴിഞ്ഞയാഴ്ച തൊടുപുഴയിൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.എം. സലീമിനെ വഴിയിൽ തടഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്നാണ് ഇവർ സലീമിനെ തടഞ്ഞത്. ഇത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കാട്ടിയാണ് നടപടി.